സെന്‍സെക്സ് നേട്ടത്തില്‍

Webdunia
ബുധന്‍, 23 ജനുവരി 2013 (18:18 IST)
PRO
PRO
കഴിഞ്ഞ ദിവസമേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറിയ ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 45.04 പോയന്റ് ഉയര്‍ന്ന് 20,026.61 പോയന്റിലും നിഫ്റ്റി 5.80 പോയന്റ് കൂടി 6,054.30 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.

ഒരുവേള 75 പോയിന്റിലേറെ മുന്നേറിയ സെന്‍സെക്സ് പിന്നീട് ഇടിയുകയായിരുന്നു. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപരം അവസാനിപ്പിച്ചത്.

മാരുതി സുസുക്കി, എച്ച് ഡി എഫ് സി, ഹിന്റാല്‍ക്കോ എന്നിവരുടെ ഓഹരി വില ഉയര്‍ന്നു. ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയവയുടെ വില താഴ്ന്നു.