സെന്‍സെക്സില്‍ 81 പോയന്റ് നേട്ടം

Webdunia
ബുധന്‍, 25 ജനുവരി 2012 (17:52 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 81.41 പോയന്റിന്റെ നേട്ടത്തോടെ 17077.18 എന്ന നിലയിലും നിഫ്റ്റി 30.95 പോയന്റിന്റെ നേട്ടത്തോടെ 5158.30 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ലോഹ, സാങ്കേതിക, ഓട്ടോ എന്നീ മേഖലകളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ, റിലയന്‍സ് ഇന്‍ഫ്ര, സെസാ ഗോവ, ബി പി സി എല്‍, കോള്‍ എന്നീ ഓഹരികള്‍ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.