സെന്‍സെക്സില്‍ 63 പോയന്റ് നഷ്ടം

Webdunia
വ്യാഴം, 29 മാര്‍ച്ച് 2012 (17:47 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ നഷ്ടം. സെന്‍സെക്സ് 63.01 പോയന്റ് നഷ്ടത്തോടെ 17,058.61 എന്ന നിലയിലും നിഫ്റ്റി 15.90 പോയന്റ് നഷ്ടത്തോടെ 5,178.85 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബാങ്കിംഗ്, സാങ്കേതിക, ടെലികോം, എഫ് എം സി ജി മേഖലകളിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക്, വിപ്രോ, ജിന്‍‌ഡാല്‍ സ്റ്റീല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.