സെന്‍സെക്സില്‍ 157 പോയന്റ് നേട്ടം

Webdunia
വെള്ളി, 27 ജനുവരി 2012 (17:46 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം. സെന്‍സെക്‌സ് 156.80 പോയന്റിന്റെ നേട്ടത്തോടെ 17,233.98 എന്ന നിലയിലും നിഫ്റ്റി 46.40 പോയന്റിന്റെ നേട്ടത്തോടെ 5,204.70 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോര്‍സ്, സ്റ്റെറിലൈറ്റ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

അതേസമയം എച്ച്‌ഡിഎഫ്‌സി, ഭെല്‍, ഡി എല്‍ എഫ്, ബജാജ് ഓട്ടോ, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ഐ ടി സി എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.