സെന്‍സെക്സില്‍ വന്‍ തകര്‍ച്ച

Webdunia
വ്യാഴം, 12 ജൂലൈ 2012 (12:15 IST)
PTI
സെന്‍സെക്സില്‍ വന്‍ തകര്‍ച്ച. ബുധനാഴ്ചത്തെ തകര്‍ച്ചയ്ക്ക് ആക്കം വര്‍ദ്ധിപ്പിച്ചുകൊണ്ട് വ്യാഴാഴ്ചയും ഇടിവ് തുടര്‍ന്നു. വ്യാഴാഴ്ച 244 പോയിന്‍റിന്‍റെ തകര്‍ച്ചയാണ് ആഭ്യന്തര ഓഹരിവിപണിയില്‍ ഉണ്ടായത്.

ബി എസ് ഇ 244.96 താഴ്ന്ന് 17,244.18ലെത്തി. ബുധനാഴ്ച സെന്‍സെക്സില്‍ 129.21 പോയിന്‍റിന്‍റെ ഇടിവ് വിപണിയിലുണ്ടായിരുന്നു. ഇന്‍ഫോസിസ് ഇഫക്ട് ഓഹരിവിപണിയില്‍ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇന്‍ഫോസിസിന്‍റെ ജൂണ്‍ പാദ ഫലം പുറത്തു വന്നപ്പോള്‍ ഡോളര്‍ റവന്യു ഗ്രോത്ത് ഫോര്‍കാസ്റ്റ് പത്തു ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കമ്പനി കുറച്ചു. 2483 കോടി രൂപ നെറ്റ് പ്രോഫിറ്റ് പ്രതീക്ഷിച്ചെങ്കിലും 2290 കോടി മാത്രമാണ് കിട്ടിയത്. വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. ഇതോടെ ഓഹരി മൂല്യം 10 ശതമാനം ഇടിഞ്ഞു.

ഡോളര്‍ - രൂപ വിനിമയ നിരക്കിലുണ്ടായ വന്‍ വ്യത്യാസമാണ് ഇന്‍‌ഫോസിസിന്‍റെ വരുമാനത്തില്‍ കുറവുണ്ടാകാന്‍ കാരണം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.