സെന്‍സെക്സില്‍ നേട്ടം

Webdunia
വ്യാഴം, 28 ജനുവരി 2010 (11:43 IST)
വ്യാഴാഴ്ച വ്യാപാരാരംഭത്തില്‍ സെന്‍സെക്സില്‍ 203 പോയിന്‍റ് ഉയര്‍ച്ച. വ്യാപാരം തുടങ്ങിയ ഉടനെ മുംബൈ ഓഹരി വിപണി 16493 പോയിന്‍റിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 59.25 പോയിന്‍റ് ഉയര്‍ന്ന് 4912 പോയിന്‍റിലെത്തി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, വിപ്രോ, ടിസി‌എസ്, ഡി‌എല്‍‌എഫ്, ടാറ്റ സ്റ്റീല്‍, എന്നിവയാന് വ്യാപാരാരംഭത്തില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍. രാജ്യാന്തര വിപണികളിലുണ്ടായ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ 499 പോയിന്‍റ് നഷ്ടത്തിലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്.