സെന്‍സെക്സിലും നിഫ്റ്റിയിലും നഷ്ടം

Webdunia
ചൊവ്വ, 19 ജനുവരി 2010 (17:15 IST)
PRO
യൂറോപ്യന്‍ ഓഹരി വിപണികളിലെ പ്രതികൂലാവസ്ഥ നല്‍കിയ വില്‍പനസമ്മര്‍ദ്ദം മുംബൈ വിപണിക്കും അതിജീവിക്കാനായില്ല. സെന്‍സെക്സിലും നിഫ്റ്റിയിലും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്സ് 176.52 പോയിന്‍റ് താഴ്ന്ന് 17,464.56 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 17664.86 പോയിന്‍റാണ് ബി‌എസ്‌ഇയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വ്യാപാരനില.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 5223.80 പോയിന്‍റിലാണ് ക്ലോസ് ചെയ്തത്. 51.05 പോയിന്‍റാണ് നിഫ്റ്റിയില്‍ രേഖപ്പെടുത്തിയ നഷ്ടം. 5287.80 പോയിന്‍റാണ് നിഫ്റ്റിയിലെ ഉയര്‍ന്ന വ്യാപാരനില.

ബി‌എസ്‌ഇ മധ്യനിര സൂചിക 0.66 ശതമാനവും സ്മോള്‍ക്യാപ് സൂചിക 0.53 ശതമാനവും നഷ്ടമുണ്ടാക്കി. ബി‌എസ്‌ഇ യില്‍ റിയാല്‍റ്റി സൂചിക 1.84 ശതമാനവും ഐടി 1.70 ശതമാനവും എണ്ണ-വാതക സൂചിക 1.69 ശതമാനവും നഷ്ടമുണ്ടാക്കി. ബാങ്കെക്സ് പി‌എസ്‌യു സൂചികകളിലാണ് അല്‍‌പമെങ്കിലും നേട്ടമുണ്ടായത്. ബാങ്കെക്സ് സൂചിക 0.40 ശതമാനവും പി‌എസ്‌യു ഇന്‍ഡെക്സ് 0.36 ശതമാനവും നേട്ടമുണ്ടാക്കി.

ഹിന്ദാല്‍‌കോ ഇന്‍ഡസ്ട്രീസ്, എസിസി, സണ്‍ ഫാര്‍മ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ടിസി‌എസ് എന്നീ ഓഹരികള്‍ക്കാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഭെല്‍, എച്ച്‌ഡി‌എഫ്‌സി ബാങ്ക്, എസ്‌ബി‌ഐ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.