സാമ്പത്തിക സര്‍വെയുടെ ചിറകില്‍ സെന്‍സെക്സ്

Webdunia
വെള്ളി, 25 ഫെബ്രുവരി 2011 (18:02 IST)
അടുത്ത സാമ്പത്തിക വര്‍ഷം ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടിന്റെ ചലനങ്ങള്‍ വിപണിയില്‍ പ്രതിഫലിച്ചു. സെന്‍സെക്സ് 68.50 പോയന്റ് നേട്ടത്തില്‍ 17,700.91 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

ഏഷ്യന്‍ വിപണികള്‍ സ്ഥിരത പുലര്‍ത്തിയതും എണ്ണ വിലയിലുള്ള ആശങ്ക മാറിയതുകാരണം യൂറോപ്യന്‍ വിപണികള്‍ ഭേദപ്പെട്ട നിലയില്‍ ആരംഭിച്ചതും ഇന്ത്യന്‍ വിപണിക്കും തുണയായി. റയില്‍‌വെ ബജറ്റില്‍ പ്രഖ്യാപനങ്ങളും വിപണി സൂചികയെ ഉയരത്തിലെത്തിക്കാന്‍ സഹായിച്ചു.

ഫിനാന്‍ഷ്യല്‍, ഓട്ടോ, എഫ്‌എം‌സിജി മേഖലകളാണ് വിപണിയില്‍ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചത്. മുംബൈ വിപണി ഇന്ന് 17,812.44 എന്ന ഉയരത്തിലും 17,469.97 എന്ന താഴ്ചയിലും എത്തിയതിനു ശേഷമാണ് 68.50 എന്ന നിലയില്‍ ക്ലോസ് ചെയ്തത്.

ദേശീയ ഓഹരി വിപണിയായ നിഫ്റ്റിയും ഉയരത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. നിഫ്റ്റി 5,338.20 എന്ന ഉയരത്തിലും 5,232.75 എന്ന താഴ്ചയിലും എത്തിയ ശേഷം 5,303.55 എന്ന നിലയില്‍ 40.85-ല്‍ ക്ലോസ് ചെയ്തു.