ഓഹരി വിപണി നേരിയ നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 23പോയന്റ് ഉയര്‍ന്ന് 18,704 ലും നിഫ്റ്റി 7 പോയന്റിന്റെ നേട്ടവുമായി 5,641ലും ക്ലോസ് ചെയ്തു.
ഏഴു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപണി നേട്ടത്തില്‍ എത്തുന്നത്. നേട്ടത്തില്‍ത്തുടങ്ങുകയും നഷ്ടത്തില്‍ ക്ലോസ് ചെയ്യുകയും ചെയ്യുന്ന അവസ്ഥയായിരുന്നു വിപണി കാട്ടിയിരുന്നത്.