ബജറ്റിനു മുന്‍പേ ഓഹരി വിപണി വീണു

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2013 (17:01 IST)
PRO
റെയില്‍ ബജറ്റിന് മുന്നോടിയായി ചൊവ്വാഴ്ച ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്‌സ് രാവിലെ 126.33 പോയന്റിന്റെ നഷ്ടവുമായി 19,205.36ലാണ്. നിഫ്റ്റി 43.65 പോയന്റ് താഴ്ന്ന് 5,811.10ലും.

വാഹനം, എണ്ണ-വാതകമേഖലകള്‍ നഷ്ടത്തിലാണ്. ഐടി മേഖല മാത്രമാണ് നഷ്ടത്തില്‍ വീഴാതെ പിടിച്ചുനില്‍ക്കുന്നത്. സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ഭാരതി എയര്‍ടെല്ലിന്റെ വില 3.68 ശതമാനം മുന്നേറി.