ചലനങ്ങളില്ലാതെ ഓഹരി വിപണി

Webdunia
തിങ്കള്‍, 28 ജനുവരി 2013 (12:04 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണി ചലനങ്ങളില്ലാതെ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 18.14 പോയന്റ് ഉയര്‍ന്ന് 20,121.67 പോയന്റിലാണ്. നിഫ്റ്റി 4.90 പോയന്റ് ഉയര്‍ന്ന് 6,079.55ലുമാണ് വ്യാപാരം തുടരുന്നത്.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ മാരുതി, ഹീറോ മോട്ടോകോര്‍പ്, വിപ്രോ, സ്‌റ്റെര്‍ലൈറ്റ്, സിപ്ല എന്നിവയുടെ വില ഉയര്‍ന്നു.

അതേസമയം, ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി എന്നിവയുടെ വില താഴ്ന്നു.