ഓഹരി വിപണി നേട്ടത്തില്‍

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2013 (10:28 IST)
PRO
PRO
കഴിഞ്ഞ ദിവസങ്ങളിലെ തകര്‍ച്ചയ്ക്ക് ശേഷം ഓഹരി വിപണി നേട്ടത്തിലെത്തി. ബോംബെ സൂചിക സെന്‍സെക്‌സ് 113 പോയന്റ് വര്‍ധിച്ച് 18,109.83ലും ദേശിയ സൂചിക നിഫ്റ്റി 36.35 പോയന്റിന്റെ വര്‍ധിച്ച് 5,321.35ലുമാണ് നില്‍ക്കുന്നത്.

ഗൃഹോപകരണം, മൂലധന സാമഗ്രി, എണ്ണ-വാതകം എന്നീ മേഖലകള്‍ നേട്ടത്തിലും റിയല്‍ എസ്റ്റേറ്റ്, വാഹനം എന്നീ മേഖലകള്‍ നഷ്ടത്തിലുമാണ്.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ എച്ച്ഡിഎഫ്‌സി, എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഒഎന്‍ജിസി എന്നിവയുടെ വില ഉയര്‍ന്നു. അതേസമയം, ഭെല്‍ , സെസാ ഗോവ, സണ്‍ ഫാര്‍മ എന്നിവയുടേത് താഴ്ന്നു