ഓഹരി വിപണി നഷ്ടത്തില്‍ തന്നെ അവസാനിച്ചു

Webdunia
തിങ്കള്‍, 29 ജൂലൈ 2013 (18:12 IST)
PRO
PRO
ഓഹരി വിപണി നഷ്ടത്തില്‍ തന്നെ അവസാനിച്ചു. സെന്‍സെക്‌സ് 154.91 പോയന്റ് താഴ്ന്ന് 19,593.28ലും നിഫ്റ്റി 54.55 പോയന്റിന്റെ നഷ്ടവുമായി 5,831.65ലുമാണ് വിപണി അവസാനിപ്പിച്ചത്. എഫ്എംസിജി, ലോഹം, റിയല്‍ എസ്‌റ്റേറ്റ് മേഖലകള്‍ക്ക് നഷ്ടത്തിലും ഐടി, വാഹനം എന്നീ മേഖലകള്‍ നേട്ടത്തിലും അവസാനിച്ചു.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ , സ്‌റ്റെര്‍ലൈറ്റ്, ഡോ.റെഡ്ഡീസ്, കോള്‍ ഇന്ത്യ, ഐടിസി, ഒഎന്‍ജിസി എന്നിവയുടെ വില താഴ്ന്നു. അതേസമയം, വിപ്രോ, ജിന്‍ഡാല്‍ സ്റ്റീല്‍ , ടാറ്റാ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ എന്നിവയുടെ വില ഉയര്‍ന്നു

ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസമാണ് നഷ്ടത്തില്‍ അവസാനിക്കുന്നത്.