ഓഹരി വിപണിയില്‍ നഷ്ടം

Webdunia
തിങ്കള്‍, 30 ജനുവരി 2012 (10:47 IST)
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 152 പോയന്റിന്റെ നഷ്ടത്തോടെ 17,082 എന്ന നിലയിലും നിഫ്റ്റി 49.5 പോയന്റിന്റെ നഷ്ടത്തോടെ 5,155.20 എന്ന നിലയിലുമാണ് വ്യാപാരം തുടരുന്നത്.

ഐ സി ഐ സി ഐ ബാങ്ക്, എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക്, റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എല്‍ ആന്‍ഡ് ടി, ഭെല്‍ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.

അതേസമയം മാരുതി, ഹീറോ മോട്ടോകോര്‍പ്, ടി സി എസ്, വിപോ എന്നീ ഓഹരികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.