ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ അവസാനിച്ചു

Webdunia
വെള്ളി, 15 ഫെബ്രുവരി 2013 (18:26 IST)
PRO
ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തില്‍. 29.03 പോയന്റിന്റെ നഷ്ടവുമായി 19,468.15ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 9.55 പോയന്റ് താഴ്ന്ന് 5,887.40ലും.

എണ്ണ-വാതകം, ഐടി മേഖലകള്‍ നഷ്ടത്തിലും വാഹനം, ബാങ്കിങ് എന്നിവ നേട്ടത്തിലും അവസാനിച്ചു. ഓഹരി വിപണിക്ക് ഈ കഴിഞ്ഞു പോയതും നഷ്ടത്തിലോടിയ വാരമായിരുന്നു.സെന്‍സെക്സ് തുടര്‍ച്ചയായി 7 ദിവസവും നഷ്ടത്തില്‍ത്തന്നെ വ്യാപാരം അവസാനിപ്പിച്ചു.