പ്രതിവര്‍ഷം രാജ്യത്തെ പ്രത്യക്ഷ നികുതി ഇനത്തിലുള്ള വരുമാനം വര്‍ദ്ധിച്ഛുവരികയാണ്. ഇക്കൊല്ലത്തെ പ്രത്യക്ഷ നികുതി കഴിഞ്ഞ വര്‍ഷത്തേക്കാളും വന്‍ വര്‍ദ്ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2007-08 അതായത് നടപ്പ് സാമ്പത്തികവര്‍ഷം പ്രത്യക്ഷനികുതി വരുമാനം 322,000 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതുവരെയുള്ള നികുതി വരുമാനത്തില്‍ 40 ശതമാനം വളര്‍ച്ച നേടിയത് അനുസരിച്ചാണ് ഈ കണക്കുകൂട്ടലുകള്‍. എന്നാല്‍ ഈ സാമ്പത്തികവര്‍ഷം പ്രതീക്ഷിച്ചിരുന്ന പ്രത്യക്ഷനികുതി വരുമാനം 267,490 കോടി രൂപയായിരുന്നു.
പ്രത്യക്ഷനികുതിയില്‍ കുതിപ്പുണ്ടാകാന്‍ പ്രധാന കാരണം ഉറവിടത്തില്‍നിന്ന് കുറയ്ക്കുന്ന നികുതി (ടി.ഡി.എസ്) വരുമാനം ഉയര്‍ന്നതാണ് എന്നതാണ്.
അതുപോലെ തന്നെ ടിഡിഎസ് വരുമാനം ഈ സാമ്പത്തികവര്‍ഷം 45 ശതമാനം വളര്‍ച്ചയോടെ 100,000 കോടി കവിയുമെന്നാണ് പ്രതീക്ഷ. 69,000 കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷം ടിഡിഎസ് വരുമാനം.
ഈ സാമ്പത്തികവര്‍ഷം വ്യക്തിഗത ആദായ നികുതി വരുമാന വളര്‍ച്ച 40 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം അതായത് 2006-07 സാമ്പത്തികവര്‍ഷം ഇത് 34 ശതമാനം വളര്‍ച്ച നേടിയിരുന്നു.
2007 നവംബര്‍ 15 വരെയുള്ള പ്രത്യക്ഷനികുതി വരുമാനം 43 ശതമാനം വളര്‍ച്ച നേടി. ഇക്കാലയളവില്‍ 140,373 കോടി രൂപയാണ് പ്രത്യക്ഷനികുതിയായി ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവു വരെ ലഭിച്ച നികുതി 98,216 കോടി രൂപയായിരുന്നു