ഇന്ത്യയുടെ സൈന നേഹ്‌വാള്‍ ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. പുതിയ പട്ടികയിൽ, ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈനയുടെ ലി സുറേയി മൂന്നാമതാണ്. സ്പെയിനിനിന്റെ കരോലിന മാറിൻ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഒന്നാം സ്ഥാനത്തുള്ള സൈനയ്ക്ക് 80,191 പോയിന്റാണുള്ളത്. കരോലിന് 79578 പോയിന്റും ലി ക്ക് 72964 പോയിന്റുമാണുള്ളത്. ലോക ഒന്നാം നമ്പറാകുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമാണ് സൈന.
ഈ മാസം തുടക്കത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാം റാങ്കു കാരിയായിരുന്ന സൈന മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ സെമിഫൈനലില്‍ തോറ്റതോടെയാണ് കഴിഞ്ഞ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. കഴിഞ്ഞയാഴ്ച നടന്ന സിംഗപ്പൂർ ഓപ്പണിൽ സൈന പങ്കെടുത്തിരുന്നില്ല. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സുറേയി പിന്മാറിയതോടെ സൈന വീണ്ടും ഒന്നാമതെത്തുകയായിരുന്നു.
വനിതകളുടെ സിംഗിള്‍സ് റാങ്കിങ്ങില്‍ മറ്റൊരു ഇന്ത്യന്‍ താരമായ പിവി സിന്ധുവിന് തിരിച്ചടിയേറ്റു. ഏറെക്കാലത്തിനുശേഷം സിന്ധു ആദ്യ പത്ത് റാങ്കില്‍ നിന്ന് പുറന്തള്ളപ്പെട്ടു. മൂന്ന് സ്ഥാനം പിറകോട്ട് വന്ന സിന്ധു ഇപ്പോള്‍ പന്ത്രണ്ടാം റാങ്കുകാരിയാണ്. പുരുഷ വിഭാഗത്തിൽ കെ ശ്രീകാന്ത് നാലാം സ്ഥാനം നിലനിർത്തി. പി കാശ്യപ് പതിനാലാം സ്ഥാനത്തും എച്ച്എസ്പ്രണോയ് പതിനഞ്ചാമതുമാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.