ടൂർണമെന്റു‌കൾ നഷ്ടമാകുന്നത് പ്രശ്‌നമില്ല, കൊവിഡ് വാക്‌സിൻ സ്വീകരിക്കില്ല: നിലപാടിൽ ഉറച്ച് ജോക്കോവിച്ച്

ചൊവ്വ, 15 ഫെബ്രുവരി 2022 (16:52 IST)
കൊവിഡ് വാക്‌സിൻ സ്വീകരിക്കില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച് ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോകോവിച്ച്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ജോക്കോവിച്ച് നിലപാട് ആവർത്തിച്ചത്.
 
ഞാൻ ഒരിക്കലും വാക്‌സിൻ വിരുദ്ധരുടെ ഭാഗത്തല്ല. എന്നാൽ കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് ടൂർണ‌മെന്റുകൾ നഷ്ടമായാൽ ഞാനത് അംഗീകരിക്കുന്നു. സ്വന്തം ഇഷ്ടം തിരെഞ്ഞെടുക്കാനുള്ള വ്യക്തിയുടെ അവകാശത്തിനൊപ്പമാണ് ഞാൻ നിൽക്കുന്നത്. ജോക്കോവിച്ച് പറഞ്ഞു.
 
ഭാവിയിൽ ഒരു പക്ഷേ ഞാൻ വാക്‌സിൻ സ്വീകരിച്ചേക്കാം. കാരണം കൊവിഡിനെ അവസാനിപ്പിക്കാൻ വഴികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകം, ഉടനെ തന്നെ ഇതിന് അവസാനം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ജോക്കോവിച്ച് പറഞ്ഞു. കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് ജോക്കോവിച്ചിന് നേരത്തെ ഓസ്ട്രേലിയൻ ഓപ്പൺ നഷ്ടമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍