ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിൽ ഏപ്രിൽ പത്തിനുള്ളിൽ പരീക്ഷ

ചൊവ്വ, 15 ഫെബ്രുവരി 2022 (16:36 IST)
ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഏപ്രിൽ പത്തിനകം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മാർച്ച് 31നുള്ളിൽ പാഠഭാഗങ്ങൾ തീ‌ർക്കും. അധ്യാപക സംഘടനകളുമായി വിദ്യഭ്യാസമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം.
 
21ആം തീയതി മുതൽ പൂർണമായും ക്ലാസുകൾ ആരംഭിക്കും. ശനിയാഴ്‌ച്ച ക്ലാസുകൾ അടുത്ത മൂന്ന് ആഴ്‌ച്ച മാത്രമെ ഉണ്ടാവുക്അയുള്ളു. നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുമ്പോൾ ഓൺലൈൻ ക്ലാസുകൾ അധ്യാപകർക്ക് ഭാരമാവുന്ന തരത്തിൽ തുടരില്ല.
 
അതേസമയം അഭിപ്രായം പറഞ്ഞതിന്റെയോ വിമർശിച്ചതിന്റെയോ പേരിൽ അധ്യാപകർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പ് നൽകി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍