ഉത്തേജക മരുന്ന് വിവാദം: ഗുസ്തി താരം നര്‍സിംഗ് യാദവിന്റെ വിധി നാളെ

Webdunia
ഞായര്‍, 31 ജൂലൈ 2016 (12:55 IST)
ഉത്തേജകമരുന്ന് വിവാദത്തില്‍പ്പെട്ട ഗുസ്തി താരം നര്‍സിംഗ് യാദവിന്റെ വിലക്ക് നീക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കും. ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ അച്ചടക്ക സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
ഉത്തേജകമരുന്ന് വിവാദത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നായിരുന്നു നര്‍സിംഗ് യാദവിന്റെ വാദം. വിലക്ക് നീക്കുകയാണെങ്കില്‍ റിയോ ഒളിംപിക്‌സില്‍ 74 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ യാദവിന് മത്സരിക്കാന്‍ കഴിയും. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article