200 മീറ്ററിലും ബോള്‍ട്ട്; ഗാട്‌ലിന് രണ്ടാം സ്ഥാനം

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2015 (18:56 IST)
ലോക അത‌്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് 200 മീറ്ററിലും ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് സ്വര്‍ണം‍. 19.55 സെക്കന്‍ഡിലാണ് ബോള്‍ട്ട് സ്വർണം നേടിയത്. 19.74 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഗാട്‌ലിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

100 മീറ്ററിലും ഗാട്‌ലിനായിരുന്നു വെള്ളി. തുടര്‍ച്ചയായി നാലാം തവണയാണ് ബോള്‍ട്ട് 200 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. 100 മീറ്ററിലും ഉസൈന്‍ ബോള്‍ട്ടിനായിരുന്നു സ്വര്‍ണം.