ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ് 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് സെമിയില്‍

Webdunia
ചൊവ്വ, 25 ഓഗസ്റ്റ് 2015 (19:03 IST)
ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്റെ 200 മീറ്റര്‍ മത്സരത്തിന്റെ സെമിയിലേക്ക്‌ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടും അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിയും യോഗ്യത നേടി.

നേരത്തെ നടന്ന 100 മീറ്റര്‍ ഓട്ടത്തില്‍ 9.79 സെക്കന്റില്‍ ഓടിയെത്തി ബോള്‍ട്ട് മൂന്നാം തവണയും സ്വര്‍ണം അണിഞ്ഞിരുന്നു.സെമിയില്‍ 9.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജസ്റ്റിന്‍ ഗാട്‌ലിനാണ് ഫൈനലില്‍ കൂടുതല്‍ സാധ്യതയെന്ന വിലയിരുത്തലുകളെയെല്ലാം കാറ്റില്‍ പറത്തിയാണ് ബോള്‍ട്ട് ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ താന്‍ തന്നെയാണെന്ന് വീണ്ടും തെളിയിച്ചത്.