നല്ല വിശ്രമം ആവശ്യമായതിനാല്‍ വെള്ളിയാഴ്ച നടക്കുന്ന ബ്രസല്‍സ് ഡയമണ്ട് മീറ്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് അറിയിച്ചു. കഴിഞ്ഞ മാസം നടന്ന ലോക ചാമ്പ്യന്‍ഷിപ്പിനായി നല്ല കഠിനദ്ധ്വാനം ചെയ്യേണ്ടിവന്നും. ഈ സാഹചര്യത്തില്‍ ബ്രസല്‍സ് ഡയമണ്ട് മീറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ജമൈക്കന്‍ സ്‍പ്രിന്റര്‍ പറഞ്ഞു.
2016 റയോ ഒളിമ്പിക്സിനായി തയാറെടുക്കുകയാണെന്നും 100മീറ്റര്‍, 200 മീറ്റര്‍ , 4x 100 മീറ്റര്‍ ഇനങ്ങളില്‍ ഒളിമ്പിക്സ് സ്വര്‍ണ്ണം നിലനിര്‍ത്താന്‍ പരമാവധി ശ്രമിക്കുമെന്നും ബോള്‍ട്ട് പറഞ്ഞു.