അട്ടിമറികള്‍ ഉണ്ടായില്ല, യു‌എസ് ഓപ്പണില്‍ താരവിജയം മാത്രം

Webdunia
ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (08:47 IST)
അട്ടിമറികള്‍ പ്രതീക്ഷിച്ചെത്തിയവരെ നിരാശപ്പെടുത്തിക്കൊണ്ട് യു‌എസ് ഓപ്പണിലെ ആദ്യദിനം. മുന്‍‌നിര താരങ്ങളായ  നൊവാക് ദ്യോകോവിച്ചും റാഫേല്‍ നദാലും സെറീന വില്ല്യംസും വീനസ് വില്ല്യംസുമെല്ലാം അനായാസമായി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ച് ബ്രസീലിന്റെ യാവോ സോസയെ ഏകപക്ഷീയമായാണ് തോല്‍പിച്ചപ്പോള്‍ (6-1, 6-1, 6-1). അല്‍പം വിയര്‍ത്തായിരുന്നു എട്ടാം സീഡ് റാഫേല്‍ നദാലിന്റെ ജയം. ക്രൊയേഷ്യയുടെ ബോര്‍ണ കോറിച്ചിനെതിരെ ഒരു സെറ്റ് നഷ്ടപ്പെടുത്തിയാണ് നദാല്‍ ജയിച്ചത്. സ്‌കോര്‍: 6-3, 6-2, 4-6, 6-4.

വനിതാ വിഭാഗത്തില്‍ റഷ്യയുടെ വിതാലിയ ഡിയാത്‌ചെങ്കോ കളിക്കിടെ പരിക്കേറ്റ് പിന്‍വാങ്ങിയതിനെ തുടര്‍ന്ന് അയാസരഹിതമായാണ് സെറീന രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. ആദ്യ സെറ്റ് 6-0 എന്ന സ്‌കോറില്‍ നേടിയ സെറീന രണ്ടാം സെറ്റില്‍ 2-0 എന്ന സ്‌കോറില്‍ ലീഡ് ചെയ്യുമ്പോഴാണ് വിതാലിയ പിന്‍വാങ്ങിയത്.

ഇരുപത്തി മൂന്നാം സീഡായ വീനസ് വില്ല്യംസ് ഒന്നാം റൗണ്ടില്‍ പ്യൂട്ടോറിക്കയുടെ മോണിക്ക പ്യൂഗിനെ ടൈബ്രേക്കര്‍ സെറ്റിലാണ് മറികടന്നത്. സ്‌കോര്‍: 6-4, 6-7 (7), 6-3.