ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; 800 മീറ്റര്‍ മത്സരത്തില്‍ നിന്ന് ടിന്റു ലൂക്ക പുറത്തായി

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2015 (09:59 IST)
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 800 മീറ്റര്‍ മത്സരത്തില്‍ നിന്ന് ഫൈനല്‍ കാണാതെ ടിന്റു ലൂക്ക പുറത്തായി. 800 മീറ്ററിലെ മികച്ച ഓട്ടക്കാരോടൊപ്പം ആദ്യ ഹീറ്റ്‌സിലായിരുന്ന ട്വിന്റു 2:00: 95 മിനിട്ടുകൊണ്ടാണ് ഓടിയെത്തിയത്.

ഹീറ്റ്‌സില്‍ സീസണിലെ മികച്ച സമയമാണ് ടിന്റു കുറിച്ചത്. ആറ് ഹീറ്റ്‌സുകളുണ്ടായിരുന്ന മത്സരത്തില്‍ ഓരോ ഹീറ്റ്‌സിലേയും ആദ്യ മൂന്നു സ്ഥാനക്കാരും മികച്ച സമയം കുറിച്ച ആറു പേരുമാണ് ഫൈനലിലെത്തിയത്. 

ആദ്യ മത്സരത്തില്‍ മികച്ച ഓട്ടക്കാരോടൊപ്പം മത്സരിച്ചതാണ് ടിന്റുവിന്റെ ഫൈനല്‍ യോഗ്യത നഷ്ടപ്പെട്ടത്. അതേസമയം ടിന്റുവിനേക്കാള്‍ കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്തവരൊക്കെ ഫൈനലില്‍ എത്തിയിട്ടുണ്ട്.