ടെന്നീസ് ഇതിഹാസങ്ങള്‍ ഇന്ത്യയില്‍; പോരാട്ടം ശനിയാഴ്ച

Webdunia
വ്യാഴം, 10 ഡിസം‌ബര്‍ 2015 (09:20 IST)
ടെന്നീസ് ഇതിഹാസങ്ങള്‍ റോജര്‍ ഫെഡററും റഫേല്‍ നദാലും ഇന്ത്യയില്‍. ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നിസ് ലീഗില്‍ (ഐ പി ടി എല്‍) ശനിയാഴ്ച നടക്കുന്ന പോരാട്ടത്തിലാണ് നദാലും ഫെഡററും തമ്മില്‍ ഏറ്റുമുട്ടുക. ഫെഡറര്‍ യു എ ഇ റോയല്‍സിനു വേണ്ടി കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ എയ്‌സിനെ പ്രതിനിധീകരിച്ചാണ് നദാല്‍ എത്തുന്നത്.
 
18 ഗ്രാന്‍ഡ്സ്ളാം കിരീടങ്ങള്‍ക്ക് ഉടമയായ ഫെഡററും 14 ഗ്രാന്‍ഡ്സ്ളാം കിരീടങ്ങള്‍ സ്വന്തമാക്കിയ നദാലും ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യന്‍ ടെന്നീസ് ആരാധകര്‍ക്ക് അത് അസുലഭ മുഹൂര്‍ത്തമാകും. ഐ പി ടില്‍ എല്‍ മൂന്നാം റൗണ്ട് മത്സരങ്ങള്‍  വ്യാഴാഴ്ചയാണ് ഇന്ത്യയില്‍ ആരംഭിക്കുക.
 
പ്രമുഖ താരങ്ങളായ ആന്‍ഡി മറെ, സ്റ്റാന്‍ വാവ്റിങ്ക, അഗ്നിയേസ്ക റഡ്വാന്‍സ്ക, അന ഇവാനോവിക്, മാരറ്റ് സഫിന്‍, കാര്‍ലോസ് മോയ എന്നിവരും ടൂര്‍ണമെന്‍റിനെത്തുന്നുണ്ട്. ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ എന്നിവര്‍ ഇന്ത്യന്‍ എയ്സിനുവേണ്ടി കളത്തിലിറങ്ങും. ലിയാന്‍ഡര്‍ പേസ് ജപ്പാന്‍ വാരിയേഴ്സിനു വേണ്ടിയാണ് കളിക്കുന്നത്.