ലോകചാമ്പ്യൻ സിന്ധു !

Webdunia
ഞായര്‍, 25 ഓഗസ്റ്റ് 2019 (18:58 IST)
ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പി വി സിന്ധുവിന് സ്വർണം. ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു ഗെയിമുകൾക്കാണ് സിന്ധു തോൽപ്പിച്ചത്. ഒകുഹാരയെ വെറും 38 മിനിറ്റിനുള്ളിലാണ് സിന്ധു തകർത്തുവിട്ടത്.
 
സ്കോർ: 21–7, 21–7. 
 
ഒകുഹാരയ്ക്കെതിരായ നേർക്കുനേർ പോരാട്ടങ്ങളിൽ സിന്ധു ഇത് ഒമ്പതാം തവണയാണ് ജയിക്കുന്നത്. ലോക അഞ്ചാം നമ്പർ താരമാണ് സിന്ധു. നാലാം നമ്പർ താരമാണ് നൊസോമി ഒകുഹാര.

കഴിഞ്ഞ രണ്ടു തവണയും ഫൈനലിലേറ്റ തോൽവിക്ക് ഇത് മധുരപ്രതികാരം കൂടിയായി സിന്ധുവിന്.  2017ൽ നൊസോമി ഒകുഹാരക്കെതിരെയാണ് സിന്ധു ആദ്യമായി ഫൈനലിൽ തോറ്റത്. കഴിഞ്ഞ വർഷവും ഫൈനലിൽ കടന്നെങ്കിലും സ്പാനിഷ് താരം കരോലിന മാരിനോടു സിന്ധു തോറ്റു.

നൊസോമി ഒകുഹാരക്ക് യാതൊരു അവസരവും നൽകാതെയാണ് സിന്ധു ജയിച്ചുകയറിയത്. ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്.

സിന്ധുവിന്റെ കരിയറിലെ അഞ്ചാം മെഡലാണിത്. ചൈനീസ് താരം ചെൻ യു ഫെയിയെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ചാണ് സിന്ധു തുടർച്ചയായ ഫൈനലിൽ കടന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article