മാനസിക സമ്മർദ്ദം: അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ലോകചാമ്പ്യൻ വ്യക്തിഗത ഫൈനലിൽ നിന്നും പിന്മാറി

Webdunia
ബുധന്‍, 28 ജൂലൈ 2021 (19:20 IST)
മാനസിക സമ്മര്‍ദത്തെത്തുടര്‍ന്ന് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് ടീം ഫൈനലിനിടെ പിന്മാറിയ അമേരിക്കയുടെ സിമോൺ ബൈൽസ് വ്യാഴാഴ്ച്ച നടക്കാനിരുന്ന വ്യക്തിഗത ഫൈനൽ മത്സരത്തിൽ നിന്നും പിന്മാറി. മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകിയാണ് താരത്തിന്റെ പിന്മാറ്റമെന്ന് യു.എസ്.എ ജിംനാസ്റ്റിക്സ് അറിയിച്ചു.
 
അതേസമയം അടുത്തയാഴ്‌ച്ച നടക്കുന്ന നാല് വ്യക്തിഗത ഫൈനലുകളിൽ പങ്കെടുക്കുമോ എന്ന കാര്യം ബൈൽസ് ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നും  അധികൃതർ വ്യക്ത്മാക്കി. താരത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും മാനസികാരോഗ്യത്തിന് മുന്‍ഗണന കൊടുക്കാനുള്ള അവരുടെ ധൈര്യത്തിന് കൈയടിക്കുന്നുവെന്നും യു.എസ്.എ ജിംനാസ്റ്റിക്‌സ് ട്വീറ്റ് ചെയ്‌തു.
 
റിയോ ഒളിമ്പിക്‌സിൽ ജിംനാസ്റ്റിക്‌സിൽ നാല് ഒളിമ്പിക്‌സ് മെഡലുകൾ സ്വന്തമാക്കിയ താരമാണ് സിമോൺ ബൈൽ‌സ്.

അനുബന്ധ വാര്‍ത്തകള്‍

Next Article