മനസ്സാണ് ഏറ്റവും വലിയ ശക്തി. മനസ്സുവെച്ചാൽ ഏതു പ്രതിസന്ധിയെയും കീഴടക്കാൻ കഴിവുള്ളവരാണ് നമ്മളോരോരുത്തരും. ഇന്ന് ലോക മാനസികാരോഗ്യ ദിനം. കോവിഡ് കാലമായതിനാൽ പലരും പല കാരണങ്ങളാൽ മാനസിക സമ്മർദ്ദത്തിൽ ആണെന്നാണ് കണക്കുകൾ. കൊറോണ ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ മാനസിക ആരോഗ്യത്തെ ബാധിച്ചു എന്നാണ് ഡബ്ലിയു എച്ച് ഒ യുടെ റിപ്പോർട്ട്.
മാത്രമല്ല, ഈ കാലയളവിൽ 36.46 ലക്ഷം പേർ കേരളത്തിൽ മാനസിക ആരോഗ്യ സേവനം പ്രയോജനപ്പെടുത്തി. 35,523 കുട്ടികൾക്ക് കൗൺസിലിംഗ് നൽകിയെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
തൊഴിൽ നഷ്ടം, ശമ്പളം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ ഉത്കണ്ഠകൾ പുരുഷൻമാരിലും സ്ത്രീകളിലും കൂട്ടുകാരെ കാണാനാകാതെ വീടിനകത്തു തന്നെ മൊബൈൽ സ്ക്രീനുകൾ മുമ്പിൽ ഇരിക്കേണ്ടി വരുന്ന കുട്ടികളിലും പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ ഈ കാലയളവ് ഉണ്ടായിട്ടുണ്ട്. എല്ലാവരും വീട്ടിൽ തന്നെ ഉള്ളതിനാൽ സ്ത്രീകൾക്ക് ഈ കാലയളവിൽ ജോലിഭാരം കൂടി. അയൽ വീടുകളിലേക്കും ആരാധനാലയങ്ങളിലേക്കും പോകാൻ ആകാത്തത് വയോജനങ്ങളിലും സമ്മർദ്ദം ഉണ്ടാക്കി.