കത്തുകളെ കുറിച്ചു പറയുമ്പോൾ അഞ്ചലോട്ടക്കാരെ മറക്കാനാകില്ല. സ്വാതന്ത്ര്യത്തിനു മുമ്പ് കൊച്ചി തിരുവിതാംകൂർ രാജ്യങ്ങളിൽ ആരംഭിച്ച ആദ്യകാല തപാൽ സേവനം ആയിരുന്നു അഞ്ചൽ പോസ്റ്റ്. 1729-ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണ് തിരുവതാംകൂറിൽ ഈ സേവനം ആരംഭിച്ചത്. തപാലുരുപ്പടികൾ തോളിലേറ്റി കൊണ്ട് റോഡുകളിലൂടെ ഓടി കച്ചേരിയിൽ ഏൽപ്പിക്കുന്ന ആളാണ് അഞ്ചലോട്ടക്കാരൻ. മണി അടിക്കുന്ന ശബ്ദം കേൾപ്പിച്ചു കൊണ്ട് ദിവസവും എട്ടു മൈൽ ദൂരം ഓടണം എന്നാണ് ഉത്തരവ്.