ലോക സമാധാന ദിനം: ലോക സമാധാനമാണ് ഓരോ മനുഷ്യന്‍റെയും ജീവിതദൌത്യം

ഗേളി ഇമ്മാനുവല്‍

തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (16:23 IST)
സെപ്തംബര്‍ 21 ലോക സമാധാന ദിനമായി ആചരിക്കുന്നു. എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയ്ക്ക് സമാധാനത്തിന്‍റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ ഉദ്ദേശ്യം.
 
ഐക്യ രാഷ്ട്ര സഭയുടെ പൊതുജനസഭ 1981ലാ‍ണ് അന്താരാഷ്ട്ര സമാധാന ദിനം അചരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ആഗോളമായി വെടിനിര്‍ത്തലിന്‍റെയും അക്രമ രാഹിത്യത്തിന്‍റെയും ദിനമാണിത്.
 
സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാനും ശത്രുതയ്ക്ക് അറുതിവരുത്താനും ഈ ദിനം ഉപയോഗിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിട്ടുളളത്.  
 
സമാധാനമാണ് ഐക്യരാഷ്ട്ര സഭയുടെ എക്കാലത്തെയും ഏറ്റവും വലിയ മുദ്രാവാക്യം. മനുഷ്യരുടെ ജീവിതദൌത്യങ്ങളിലൊന്ന് ലോകസമാധാനമാണ്. ലോകമെമ്പാടുമുള്ള നമ്മുടെ പ്രവൃത്തിയെ കൂട്ടിയോജിപ്പിക്കുന്നത് ഇതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍