അറബി, പേഴ്സ്യന്‍, സംസ്കൃതം, ഇംഗ്ളീഷ്, ഫ്രഞ്ച്, ഹിബ്രു, ഗ്രീക്ക്, ലാറ്റിന്‍ ഭാഷകള്‍ പഠിച്ചു. പത്തൊമ്പതാം ശതകത്തിന്‍റെ ആദ്യത്തില്‍ ഇന്ത്യയിലുണ്ടായ വിചാരവിപ്ളവത്തിനു തുടക്കം കുറിച്ചു. സതി, ശൈശവ വിവാഹം, ബഹുഭാര്യത്വം എന്നിവയെ എതിര്‍ക്കുകയും വിധവാ വിവാഹം നടപ്പാക്കുന്നതിനു മുന്‍കൈ എടുക്കുകയും ചെയ്തു.
സതി ആചാരമെന്ന നിലയില്‍ രൂഢമൂലമായിക്കഴിഞ്ഞപ്പോള്‍ വിധവയാകുന്ന സ്ത്രീയെ സമൂഹം നിര്‍ബന്ധപൂര്‍വ്വം ഭര്‍ത്താവിന്‍റെ ചിതയില്‍ ദഹിപ്പിക്കുക പതിവായി. ഈ ക്രൂരമായ നരഹത്യയ്ക്ക് എതിരായി സമൂഹമനഃസാക്ഷി ഉണരുകയും രാജാറാം മോഹന്‍ റോയിയുടെ ശ്രമഫലമായി 1831ല്‍ ബ്രട്ടീഷ് ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്‍റിക് സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു.