ഷാങ്ഹായ്: ജോകോവിച്ചും മുറെയും മുന്നോട്ട്

Webdunia
വ്യാഴം, 9 ഒക്‌ടോബര്‍ 2014 (10:45 IST)
ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിന് ഷാങ്ഹായ് റോളെക്സ് മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ജയം. ആസ്ട്രേലിയൻ താരം ഡൊമിനിക് തിയേമിനേയാണ് രണ്ടാം റൗണ്ടിൽ ജോകോവിച്ച് തകര്‍ത്തത്.

മികച്ച പ്രകടനം പുറത്തെടുത്ത സെർബിയൻ താരം നേരിട്ടുള്ള സെറ്റുകൾക്കാണ് ജയം പിടിച്ചെടുത്തത്. അതേസമയം പോളണ്ട് താരം ജെയ്സി ജെനോവിക്സിനെ തോൽപ്പിച്ച് ഇംഗ്ളീഷ് താരം ആൻഡി മുറെ മൂന്നാം റൗണ്ടിലേക്ക് കടന്നു. ലോക ആറാം നമ്പ‌ർ താരം ജപ്പാനിന്റെ കെയ് നിഷിക്കോരി ദയനീയ പരാ‌ജയം എറ്റു വാങ്ങി. ലോക 60മത് റാങ്ക് താരം അമേരിക്കയുടെ ജാക്ക് സോക്കിനോടാണ് കെയ് തോറ്റത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.