ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നിഷേധിച്ച ഇന്ത്യന്‍ വനിതാ ബോക്‌സിംഗ് താരം സരിതാ ദേവിക്കെതിരെ അന്തരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു.
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നിഷേധിച്ച സരിതയ്ക്കെതിരെ ആജീവനാന്ത വിലക്ക് ഉള്‍പ്പെടെയുള്ള കടുത്ത നടപടി വേണമെന്ന എഐബിഎ പ്രസിഡന്റ് സികെ വു ചൂണ്ടിക്കാട്ടി. മത്സരങ്ങളില്‍ ജയവും തോല്‍വിയും ഉണ്ടാകുമെന്നും ഇതു രണ്ടും അംഗീകരിക്കാന്‍ മനസ് ഉണ്ടാകണമെന്നും. മറിച്ച് ഇത്തരത്തില്‍ പെരുമാറുകയാണെങ്കില്‍ മത്സരങ്ങള്‍ എങ്ങനെ സംഘടിപ്പിക്കാനാവുമെന്നും വൂ ചോദിച്ചു.
സരിതാ ദേവിയെ തെറ്റായ വിധിനിര്‍ണയത്തിലൂടെ പുറത്താക്കിയെന്നാണ് ആരോപണം ഉയര്‍ന്നത്. വെങ്കല മെഡല്‍ നേടിയ സരിത അവാര്‍ഡ് നിര്‍ണയ വേദിയില്‍ പ്രതിഷേധിക്കുകയും മെഡല്‍ എതിരാളിയുടെ കഴുത്തില്‍ അണിയിക്കുകയും ചെയ്തിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.