സാനിയയുടെ ലക്ഷ്യം കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍

Webdunia
ശനി, 18 ഏപ്രില്‍ 2015 (11:28 IST)
വിരമിക്കുന്നതിന് മുമ്പ് കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സാനിയ മിര്‍സ. ടെന്നീസ് ആസ്വദിക്കുന്നുവെന്നും അതിനാല്‍ വിരമിക്കലിക്കുനെറിച്ച് ചിന്തിക്കുന്നതുകൂടിയില്ല-സാനിയ വ്യക്തമാക്കി. ജീവിതത്തിലെടുത്ത വിവാഹവും ഡബിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തത് ജീവിതത്തിലെ  രണ്ട് സുപ്രധാ തീരുമാങ്ങളായിരുന്നുവെന്നും സാനിയ പറഞ്ഞു.
 
 2010ല്‍ കരിയര്‍ അവസാനിച്ചെന്നു കരുതിയതാണ്‍. എന്റെ കൈകള്‍ അത്രയ്ക്കു ദുര്‍ബലമായിരുന്നു. തല ചീകാന്‍ വരെ കഴിയാത്ത അവസ്ഥയാണുണ്ടായിരുന്നത്. വിവാഹശേഷം ഭര്‍ത്താവാണ് (ഷോയ്ബ് മാലിക്ക്) വീണ്ടും ടെന്നീസ് കളിച്ചുകൂടേയെന്നു ചോദിച്ചത്. വനിതകളുടെ ടെന്നീസ്‌ ഡബിള്‍സ്‌ റാങ്കിങ്ങില്‍ ഒന്നാം സ്‌ഥാനത്താണ് ഇന്ത്യയുടെ സൂപ്പര്‍ താരം സാനിയ മിര്‍സ. ഡബിള്‍സ് പങ്കാളി മര്‍ട്ടീ ഹിംഗിസുമായുള്ള സഖ്യം ഉപേക്ഷിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡബ്ല്യു.ടി.എ. ഫാമിലി സര്‍ക്കിള്‍ കപ്പില്‍ സാനിയ- മാര്‍ട്ടിന ഹിംഗിസ്‌ സഖ്യം കിരീടം നേടിയിരുന്നു. ഇതോടെയാണ് സാനിയ മിര്‍സ ഒന്നാം സ്‌ഥാനത്തെത്തുന്നത്.