ഇന്ത്യയുടെ സാനിയ മിര്‍സ ചരിത്രം സൃഷ്‌ടിച്ചു. ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയതോടെയാണ് സാനിയ ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയായത്. സ്വിസ് താരം മാര്‍ട്ടിന ഹിന്‍ജിസുമൊത്ത് ഡബ്ലിയുടിഎ ഫാമിലി സര്‍ക്കിള്‍ കിരീടം സ്വന്തമാക്കിയതോടെയാണ് ഇന്ത്യന്‍ താരത്തെ തേടി പുതിയ ചരിത്രം വന്നത്. 7965 വ്യക്തിഗത പോയിന്റുകളോടെ സാനിയ ഇറ്റലിയുടെ സാറ എറാനിയെയും റോബര്‍ട്ട വിന്‍സിയെയും മറികടക്കുകയും ചെയ്തു.
ഫൈനലില്‍ കാസെ ദേലാക്വ-ദാരിജ ജുറാക് സഖ്യത്തെ 6-0, 6-4 സ്കോറിന് അനായാസമായാണ് സാനിയ-ഹിന്‍ജിസ് സഖ്യം തോല്‍പിച്ചത്. സെമിയിലെത്തിയതോടെതന്നെ സാനിയ-ഹിന്‍ജിസ് ജോടി ലോക ഒന്നാം നമ്പര്‍ സഖ്യമായിരുന്നു.