സാനിയ-കാരാബ്ളാക്ക് സഖ്യം ഫൈനലില്‍

തിങ്കള്‍, 11 ഓഗസ്റ്റ് 2014 (11:51 IST)
ഇന്ത്യയുടെ സാനിയ മിർസ-സിംബാബ്‌വെയുടെ കാരാബ്ളാക്ക് സഖ്യം റോജേഴ്സ് കപ്പ് ടെന്നിസിന്റെ ഫൈനലിലെത്തി. സെമിഫൈനലില്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടാം സീഡായ സി സുവേയ് ഷുവായ് പെംഗ് സഖ്യത്തെ 7-6, 3-6, 13-11 എന്ന സ്കോറില്‍ കീഴടക്കുകയായിരുന്നു.

ഒരുമണിക്കൂറും 50 മിനിട്ടും പോരാട്ടം നീണ്ടുനിന്ന മത്സരത്തില്‍ കനത്ത പോരാട്ടമാണ് ഇരു ടീമുകളും നടത്തിയത്. ഫൈനലിൽ ടോപ് സീഡായ സാറാ ഇറാനി റോബർട്ട വിഞ്ചി സഖ്യമാണ് സാനിയയുടെയും കാരയുടെയും എതിരാളികൾ.

വെബ്ദുനിയ വായിക്കുക