ഫൈനലില്‍ ഫെഡറര്‍- ജോക്കോവിച്ച് പോരാട്ടം

Webdunia
ശനി, 11 ജൂലൈ 2015 (10:37 IST)
വിംബിള്‍ഡണ്‍ കലാശപ്പോരാട്ടത്തില്‍ റോജര്‍ ഫെഡറരും ലോക ഒന്നാം നമ്പര്‍ താരവുമായ നൊവാക്‌ ജോക്കോവിച്ചും ഏറ്റുമുട്ടും. രണ്‌ടാം സെമിയില്‍ ആന്‍ഡി മുറയെ പരാജയപ്പെടുത്തിയാണ് റോജര്‍ ഫെഡറര്‍ ഫൈനലില്‍ കടന്നത്. സ്‌കോര്‍: 7–5, 7–5, 6–4. ആദ്യസെമിയില്‍ ഗാസ്‌ഗെറ്റിനെ പരാജയപ്പെടുത്തി നൊവാക്‌ ജോക്കോവിച്ച്‌ ഫൈനലില്‍ കടന്നിരുന്നു.

മിക്‌സഡ്‌ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ്‌ –മാര്‍ട്ടിന ഹിംഗിസ്‌ സഖ്യം ഫൈനലില്‍ കടന്നു. മൈക്ക്‌ ബ്രയാന്‍–ബഥനി മറ്റെക്‌ സാന്‍ഡ്‌സ്‌ സഖ്യത്തെയാണ്‌ ഇന്ത്യ–സ്വിസ്‌ സഖ്യം പരാജയപ്പെടുത്തിയത്‌. സ്‌കോര്‍: 6–3, 6–4.