ബിക്കിനി ധരിച്ചാല്‍ മാത്രം പോരാ, പരമാവധി വെളിയില്‍ കാണുകയും വേണം; ബീച്ച് വോളിബോള്‍ ടീമിന് ബിക്കിനി ഡിസൈന്‍ ചെയ്‌തതില്‍ ഒരു കഥയുണ്ട് ... ഒരു ഒളിമ്പിക്‍സ് കഥ
റിയോ ഒളിമ്പിക്‍സിനെത്തിയ അമേരിക്കന്‍ ബീച്ച് വോളിബോള്‍ ടീമിന്റെ വസ്‌ത്രധാരണത്തെക്കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്ത. തങ്ങളുടെ താരങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ ബിക്കിനിയിലൂടെ പരമാവധി വെളിയില്‍ കാണിക്കുക എന്ന ലക്ഷ്യമായിരുന്നു അമേരിക്കന്‍ ഡിസൈനര്‍മാര്‍ക്കുണ്ടായിരുന്നത്.
അമേരിക്കന്‍ താരങ്ങളായ ഏപ്രില്‍ റോസ്, കെറി വാല്‍ഷ് ജെന്നിങ്‌സ് എന്നീ താരങ്ങള്‍ അണിയേണ്ട ബിക്കിനിയുടെ മോഡലുകള്‍ ഡിസൈനര്‍മാര്‍ക്ക് വരച്ചു കൊടുക്കുകയും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ പറയുകയും ചെയ്‌തിരുന്നു.
താരങ്ങള്‍ നല്‍കിയ ഡിസൈനുകള്‍ അനുസരിച്ചായിരുന്നു മിസുനോ, അസിക്‍സ് എന്നീ ഡിസൈനര്‍മാര്‍ ബിക്കിനി തയാറാക്കി നല്‍കുകയായിരുന്നു. ഒളിമ്പിക്‍സിന് പോകുന്നതിന് ഒരാഴ്‌ച മുമ്പായിരുന്നു ഈ ഡിസൈന്‍ പൂര്‍ത്തിയായി ബിക്കിനി ലഭ്യമായത്. ആറ് മാസമാണ് ഇതിനായി ചെലവഴിച്ചത്.
ബിക്കിനി പുതുമയുള്ളതാക്കുക എന്നത് കെറിയുടെ ആശയമായിരുന്നുവെന്നും ഇത് ഏറെ ഇഷ്‌ടപ്പെടുന്നുണ്ട്. ആനായാസമായ വസ്‌ത്രമാണെന്നും ഇതിലൂടെ ശരീരത്തിന്റെ നിയന്ത്രണം കൂടുതലായി കൈവരിക്കാന്‍ സാധിക്കുമെന്നും റോസ് പറയുന്നു.
വസ്‌ത്രധാരണത്തില്‍ പുതുമ പുലര്‍ത്തുന്ന റോസിന്റെ അമ്മ തയ്യലില്‍ വിദഗ്ദയാണ്. ചെറിയ വസ്‌ത്രങ്ങളും ഷര്‍ട്ടുകളും ഡിസൈന്‍ ചെയ്യാനും തുന്നാനും റോസിന് മിടുക്ക് കൂടുതലാണെന്നും കൂട്ടുകാര്‍ പറയുന്നു.