റയല്‍ മാഡ്രിഡ് കോച്ചിന്റെ കീഴില്‍ മൂന്ന് കേരളതാരങ്ങള്‍ പരിശീലിക്കും

Webdunia
വ്യാഴം, 28 ജനുവരി 2016 (09:31 IST)
വിദേശപരിശീലനത്തിന് തയ്യാറെടുത്ത് ഇന്ത്യന്‍ ഫുട്‌ബോളിലെ നവതാരങ്ങള്‍. രാജ്യത്തെ പതിനാറ് താരങ്ങള്‍ക്കാണ് റയല്‍ മഡ്രിഡ് യൂത്ത് കോച്ചിന്റെ കീഴില്‍ പരിശീലനത്തിന് അവസരം ഒരുങ്ങുന്നത്.
 
മുഹമ്മദ് റാഫി, ആദര്‍ശ്, അനൂപ് എന്നീ മൂന്ന് കേരള താരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പരിശീലനത്തിനായി ഏപ്രില്‍ 15ന് താരങ്ങള്‍ സ്പെയിനിലേക്ക് പുറപ്പെടും.
 
സ്റ്റാര്‍ സ്പോര്‍ട്സിന്റെ സഹകരണത്തോടെ കഴിഞ്ഞ ഓഗസ്റ്റില്‍ രാജ്യത്ത് ഫുട്ബാളിനെ വളര്‍ത്താന്‍ നടപ്പാക്കിയ യങ് ഹീറോസ് പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പുതിയ പരിശീലന പദ്ധതി.