പി.യു.ചിത്ര വിവാഹിതയായി

Webdunia
ശനി, 31 ഡിസം‌ബര്‍ 2022 (11:58 IST)
കേരളത്തിന്റെ പ്രിയപ്പെട്ട അത്‌ലറ്റ് പി.യു.ചിത്ര വിവാഹിതയായി. ചേരാമംഗലം സ്വദേശി ആര്‍.ഷൈജുവാണ് വരന്‍. 
 
ഇന്ത്യന്‍ റെയില്‍വെയില്‍ സീനിയര്‍ ക്ലര്‍ക്കാണ് ചിത്ര. പൊലീസ് ഉദ്യോഗസ്ഥനാണ് ഷൈജു. മൈലംപുള്ളി ഗാലക്‌സി ഇവന്റ് കോംപ്ലക്‌സില്‍വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. 
 
ബംഗളൂരുവില്‍ ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുളള പരിശീലനത്തിലാണ് ചിത്രയിപ്പോള്‍. കുടുംബജീവിതത്തിനൊപ്പം കായിക കരിയര്‍ പ്രതിസന്ധികളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ചിത്ര പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article