ലോകകപ്പ് ഫുട്ബോളിൻ്റെ 92 വർഷക്കാലചരിത്രത്തിൽ രണ്ടേ രണ്ട് തവണ മാത്രമാണ് ഇത്തരത്തിൽ സംഭവിച്ചിട്ടുള്ളത്. 1930ലെ പ്രഥമ ലോകകപ്പിൽ ഉറുഗ്വ ചാമ്പ്യന്മാരായപ്പോൾ 1934ലും 1938ലും ഇറ്റലി ലോകകിരീടം സ്വന്തമാക്കി ആദ്യമായി ഈ നേട്ടം സ്വന്തമാക്കി. ബെനിറ്റോ മുസ്സോളിനി ഭരണത്തിലുണ്ടായിരുന്ന ഈ സമയത്ത് കടുത്ത സമ്മർദ്ദമാണ് ഇറ്റാലിയൻ ടീമിന് മുന്നിലുണ്ടായിരുന്നത്.
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും വലിയ ശക്തരായ ബ്രസീലാണ് പിന്നീട് ഈ നേട്ടം വീണ്ടും ആവർത്തിച്ചത്. പെലെ അടങ്ങിയ ടീം 1958ലും 1962ലും കപ്പ് നേടി. നാല് തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ജർമനിക്ക് ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. നിലവിൽ 2 കിരീടനേട്ടങ്ങളാണ് അർജൻ്റീനയ്ക്കും ഫ്രാൻസിനുള്ളതിൽ വിജയം സ്വന്തമാക്കാനായാൽ ഇത് മൂന്നായി ഉയർത്താൻ വിജയിക്കുന്ന ടീമിനാകും. വിജയം ഫ്രാൻസിനൊപ്പമാണെങ്കിൽ 60 വർഷങ്ങൾക്ക് ശേഷം കിരീടം സ്വന്തമാക്കുന്ന നേട്ടവും ഫ്രാൻസിന് സ്വന്തമാകും.