ഇപ്പോഴിതാ ലോകകപ്പിൽ ഫ്രാൻസ് വിജയിക്കുകയാണെങ്കിൽ തങ്ങൾ വിജയദിവസം ഫ്രീ സെക്സ് ചെയ്യാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാൻസിലെ ലൈംഗിക തൊഴിലാളികൾ. തങ്ങളുടെ ഉപഭോക്താക്കൾക്ക് 100 ശതമാനം സൗജന്യമായി ഡിസംബർ 18ന് സേവനങ്ങൾ നൽകുമെന്നാണ് തൊഴിലാളികൾ പറയുന്നത്. പാരീസിലും മറ്റ് പ്രധാന നഗരങ്ങളിലുമുള്ള തൊഴിലാളികളാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നത്.
ഫ്രഞ്ച് പ്രസിഡൻ്റായ ഇമ്മാനുവൽ മാക്രോൺ ഇതിനകം തന്നെ ഫൈനൽ മത്സരം കാണാനായി ഖത്തറിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ലോകകപ്പ് നേടാനായാൽ 24 വയസിനുള്ളിൽ തന്നെ 2 ലോകകിരീടങ്ങൾ എന്ന നേട്ടത്തിന് എംബാപ്പെ അർഹനാകും. അർജൻ്റീനയ്ക്കാണ് കിരീടമെങ്കിൽ ലയണൽ മെസ്സിയെന്ന ഫുട്ബോൾ ഇതിഹാസത്തിൻ്റെ കരിയറിലെ ഒരു പൊൻ തൂവലായി ഈ നേട്ടം നിലനിൽക്കും.