ഗുജറാത്ത് പ്രധാനവേദി, 2036 ലെ ഒളിമ്പിക്സിന് വേദിയാകാൻ ഇന്ത്യ ശ്രമിക്കുന്നു

വ്യാഴം, 29 ഡിസം‌ബര്‍ 2022 (14:09 IST)
2036ലേ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നതായി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. എല്ലാ മേഖലയിലും ഇന്ത്യ ലോകശക്തിയായി ഉയർന്നു കഴിഞ്ഞു കായികരംഗത്തും അങ്ങനെയാകുന്നതിൽ എന്താണ് കുഴപ്പം കേന്ദ്രമന്ത്രി ഒരു അഭിമുഖത്തിനിടെ ചോദിച്ചു.
 
2036ലെ ഒളിമ്പിക്സ് വേദിക്കായി ആദ്യഘട്ടത്തിൽ 10 നഗരങ്ങളെയാണ് പരിഗണിക്കുക.ഇന്തോനേഷ്യ,ദക്ഷിണക്കൊറിയ,ഖത്തർ എന്നിവയാണ് ഒളിമ്പിക്സ് വേദിക്കായി പരിശ്രമിക്കുന്ന രാജ്യങ്ങൾ. ഗുജറാത്തിനെയാണ് ഇന്ത്യ ഒളിമ്പിക്സ് വേദിയായി ഉയർത്തികാണിക്കുകയെന്നാണ് സൂചന. അങ്ങനെയെങ്കിൽ അഹമ്മദാബാദിലെ മൊട്ടേര സ്പോർട്സ് കോംപ്ലക്സാകും മുഖ്യവേദി. 1951ലും 1981ലും ഏഷ്യൻ ഗെയിംസിനും 2010ൽ കോമൺവെൽത്ത് ഗെയിംസിനും ഇന്ത്യ ആതിഥ്യം വഹിച്ചിട്ടുണ്ട്.ഡൽഹിയായിരുന്നു മൂന്ന് തവണയും വേദിയായത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍