'നിങ്ങള്‍ എങ്ങനെയാണ് ഗോള്‍പോസ്റ്റിനു മുകളില്‍ കയറിയിരുന്നത്?'; ശ്രീജേഷിനോട് പ്രധാനമന്ത്രി

ബുധന്‍, 18 ഓഗസ്റ്റ് 2021 (20:14 IST)
ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിലെ ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷിനോട് കുശലാന്വേഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജയിച്ച ശേഷം ശ്രീജേഷ് ഗോള്‍പോസ്റ്റിന് മുകളില്‍ കയറിയിരുന്ന് ആഘോഷപ്രകടനം നടത്തിയിരുന്നു. ഇതേ കുറിച്ച് നരേന്ദ്ര മോദി ശ്രീജേഷിനോട് ചോദിച്ചു. ഗോള്‍ പോസ്റ്റിന്റെ മുകളിലേക്ക് എങ്ങനെയാണ് കയറിയിരിന്നത് എന്ന് മോദി ശ്രീജേഷിനോട് ചോദിച്ചു. മോദിയുടെ ചോദ്യത്തിനു ശ്രീജേഷ് രസകരമായ മറുപടിയും നല്‍കി. 'സാര്‍...ഗോള്‍ പോസ്റ്റ് എനിക്ക് സ്വന്തം വീട് പോലെയാണ്. 21 വര്‍ഷമായി ഞാന്‍ അതിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ജയിച്ചതിന്റെ ആവേശത്തില്‍ ഞാന്‍ നന്നായൊന്ന് ചാടി അതിന്റെ മുകളില്‍ കയറി. എന്നിട്ട് ഗോള്‍പോസ്റ്റില്‍ ഇരിന്നു,' ശ്രീജേഷ് പ്രധാനമന്ത്രിയോട് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍