പിആര്‍ ശ്രീജേഷിനുള്ള കേരളസര്‍ക്കാരിന്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും. ടോക്കിയോ ഒളിംപിക്‌സിന്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ ഹോക്കി ടീം ഗോള്‍ക്കീപ്പറാണ് മലയാളിയായ ശ്രീജേഷ്. നേരത്തേ സംസ്ഥാന സര്‍ക്കാരിന്റെ പാരിതോഷികം പ്രഖ്യാപിക്കുന്നതിലെ താമസത്തെ പലരും വിമര്‍ശിച്ചിരുന്നു.