ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: കേരളത്തിന് ആദ്യസ്വര്‍ണം

Webdunia
ഞായര്‍, 22 നവം‌ബര്‍ 2015 (10:55 IST)
ദേശീയ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ സ്വര്‍ണം. 16 വയസിന് താഴെയുള്ളവരുടെ ഹൈജംപിലാണ് കേരളത്തിന് ആദ്യസ്വര്‍ണം. ലിസ്ബത്ത് കരോലിൻ ജോസഫ് ആണ് സ്വർണം കൊയ്തത്. 
 
കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ് എച്ച് എസ് എസിലെ വിദ്യാർഥിനിയാണ് ലിസ്ബത്ത്. ഈ ഇനത്തില്‍ കേരളത്തിന്റെ തന്നെ ഗായത്രി ശിവകുമാര്‍ വെള്ളി മെഡൽ കരസ്ഥമാക്കി.
 
ബിഹാർ റാഞ്ചി ബിർസമുണ്ട സ്​റ്റേഡിയത്തിലാണ് 3ആമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സ്​ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 25 സംസ്​ഥാനങ്ങളിൽ നിന്നുള്ള 2000ലേറെ അത് ലറ്റുകൾ ട്രാക്കിലും ഫീൽഡിലുമായി മത്സരിക്കാനിറങ്ങും.