ദേശീയ ഗെയിംസിലെ ഫുട്ബോള്‍ സ്വര്‍ണം മിസോറാമിന്. മിസോറം 1-0നാണ് പഞ്ചാബിനെ പരാജയപ്പെടുത്തിയത്. 83-ആം മിനിറ്റില്‍ ഇമാനുവല്‍ ലാല്തസ്വാലയാണു വിജയഗോള്‍ നേടിയത്. കളിയില്‍ പഞ്ചാബ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പരാജയപ്പെടുകയായിരുന്നു. ഗോവയെ 3-1നു തോല്പിച്ച മഹാരാഷ്ട്രയ്ക്കാണ് വെങ്കലം.
രണ്ടാം പകുതിയില്‍ അജയ് സിങ്ങും ഗുര്‍തേജ് സിങ്ങും ഓരോ തവണ അവസരം തുലച്ചതാണ് പഞ്ചാബിന് തിരിച്ചടിയായത്. ലൂസേഴ്സ് ഫൈനലില്‍ മഹാരാഷ്ട്രയുടെ വ്യക്തമായ ആധിപത്യമായിരുന്നു കാണാന്‍ സാധിച്ചത്.