അവസാന ലാപ്പ് വരെ ഇഞ്ചോടിഞ്ച് പോരാട്ടം, ഹാമിൽട്ടനെ തറപറ്റിച്ച് വെസ്‌തപ്പന് കന്നി എഫ്‌1 കിരീടം

Webdunia
തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (16:01 IST)
അബുദാബി ഗ്രാൻപ്രീയിൽ മെഴ്‌സിഡസിന്റെ ഇതിഹാസ ഡ്രൈവർ ലൂയിസ് ഹാമിൽട്ടനെ മറികടന്ന് വെസ്‌തപ്പന് കന്നി കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അവസാന ലാപ്പിൽ ഹാമിൽട്ടനെ മറികടന്നാണ് വെസ്‌തപ്പൻ കന്നികിരീടത്തിൽ മുത്തമിട്ടത്.
 
21 ഗ്രാൻപ്രികൾ പൂർത്തിയായപ്പോൾ 369.5 പോയന്റ് നേടി ഇരുവരും സമനിലയിലായിരുന്നു. 2008ന് ശേഷം കിരീടപോരാട്ടം അവസാന ഗ്രാൻപ്രീയിലേക്ക് നീളുന്നത് ഇതാദ്യമായാണ്. അതേസമയം കരിയറിലെ എട്ടാം കിരീടമെന്ന ചരിത്രനേട്ടമാണ് ഹാമിൽട്ടന് നഷ്ടമായത്. ജയിക്കാനായിരുന്നെങ്കിൽ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറെ മറികടന്ന് ഏറ്റവും കൂടുതൽ എഫ്‌1 കിരീടമെന്ന റെക്കോർഡ് ഹാമിൽട്ടന് സ്വന്തമായേനെ.

അനുബന്ധ വാര്‍ത്തകള്‍

Next Article