പാരീസ് ഒളിമ്പിക്‌സില്‍ രണ്ടാം മെഡല്‍ നേടി ഇന്ത്യ. മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍ - സരബ് ജോത് സഖ്യമാണ് മെഡല്‍ നേടിയത്. ദക്ഷിണ കൊറിയന്‍ ജോഡിയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വെങ്കലമെഡല്‍ നേട്ടം. ഇതോടെ ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് മനു ഭാക്കര്‍ സ്വന്തം പേരിലാക്കി.